ചിലര്‍ നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാട് കാരണം സഭ ആദായനികുതി വകുപ്പിന്  പിഴയായി നല്‍കേണ്ടിവന്നത് 5.84 കോടിരൂപയാണെന്നും സത്യദീപം ആരോപിച്ചു. 

കൊച്ചി: സിറോമലബാര്‍ സഭ സിനഡ് നേതൃത്വത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം സഭ. ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി കുര്‍ബാന ഏകീകരണമല്ല, സിനഡ് ചര്‍ച്ച ചേയ്യെണ്ടത് വിവാദ ഭൂമി ഇടപാടിലെ അഴിമതിയാണെന്നും ചിലര്‍ നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാട് കാരണം സഭ ആദായനികുതി വകുപ്പിന് പിഴയായി നല്‍കേണ്ടിവന്നത് 5.84 കോടിരൂപയാണെന്നും സത്യദീപം ആരോപിച്ചു. 

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കുന്ന അതിരൂപതയിലെ ഭൂമിവില്‍പ്പന ക്രമക്കേട് സിനഡ് ചര്‍ച്ച ചെയ്യണം. കുര്‍ബാന ഏകീകരണം ചര്‍ച്ചയാക്കുന്നത് യഥാര്‍ത്ഥ വിഷയം മറച്ചുവെക്കാന്‍ മാത്രമാണ്. ഭൂമി ഇടപാടിലെ അഴിമതിയില്‍ നിലപാടുകള്‍ സ്വീകരിക്കാതിരുന്നതിന്റെ നിലപാട് ദാരിദ്ര്യമാണ് സഭ അഭിമുഖീകരിക്കുന്നത്. കുര്‍ബാന ഏകീകരണത്തിന് തീയ്യതി നിശ്ചയിച്ചാല്‍ സഭയില്‍ ഏകീകരണമാകില്ല. 
പ്രാര്‍ത്ഥിക്കാന്‍ എങ്ങോട്ട് തിരിയണമെന്ന് ചര്‍ച്ച ചെയ്യുന്നവര്‍ കൊവിഡ് കാലത്ത് പാവപ്പെട്ട ജനങ്ങളുടെ നേരെ തിരിയാത്തതിന് പിഴമൂളണമെന്നും സത്യദീപം വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona