സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കുന്നതിനെ ചോദ്യം ചെയ്ത് കെഎസ്ഇബി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. 

ദില്ലി: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെഎസ്ഇബി നല്‍കി വന്ന വൈദ്യുതി നിരക്കിലെ ഇളവ് സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്നതുപോലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകാനാകില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കുന്നതിനെ ചോദ്യം ചെയ്ത് കെഎസ്ഇബി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഇളവ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന നിലപാട് ശരിയല്ലെന്ന് കെഎസ്ഇബി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.