Asianet News MalayalamAsianet News Malayalam

ലൈംഗിക ആഭിമുഖ്യം ജഡ്ജി നിയമനത്തിന് മാനദണ്ഡമല്ല; കേന്ദ്രം തിരിച്ചയച്ച പേരുകൾ വീണ്ടും ശുപാർശ ചെയ്ത് കൊളീജിയം

സ്വവർഗ്ഗാനുരാഗിയായ സൗരബ് കിർപാലിനെ ദില്ലി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിർദ്ദേശം കേന്ദ്രം മടക്കിയ സാഹചര്യത്തിലാണ് കൊളീജിയം നിലപാട് കടുപ്പിച്ചിരിക്കുന്നത്.

SC Reiterates Gay Lawyer Saurabh Kirpal to be Appointed as Delhi HC Judg
Author
First Published Jan 19, 2023, 6:20 PM IST

ദില്ലി: സുപ്രീംകോടതി ജസ്റ്റിസുമാരുടെ നിയമനത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി കൊളീജിയം. അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ, നവമാധ്യമങ്ങളിലെ പ്രതികരണമോ ജഡ്ജി നിയമത്തിന് മാനദണ്ഡമല്ലെന്ന് സുപ്രിം കോടതി കൊളിജീയം വ്യക്തമാക്കി. നേരത്തെ ഇക്കാരണങ്ങൾ കാട്ടി കേന്ദ്രം തിരിച്ചയച്ച പേരുകൾ കേന്ദ്രം വീണ്ടും ശുപാർശ ചെയ്യുകയും ചെയ്തു. സ്വവർഗ്ഗാനുരാഗിയായ സൗരബ് കിർപാലിനെ ദില്ലി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിർദ്ദേശം കേന്ദ്രം മടക്കിയ സാഹചര്യത്തിലാണ് കൊളീജിയം നിലപാട് കടുപ്പിച്ചിരിക്കുന്നത്.

ബോംബൈ ഹൈക്കോടതിയിലേക്ക് അഭിഭാഷകൻ സോമശേഖർ സുന്ദരേശൻ പേര് വീണ്ടും ശുപാർശ ചെയ്താണ് കൊളിജീയം കുറിപ്പ് അയച്ചിരിക്കുന്നത്.  സ്വവർഗ്ഗാനുരാഗിയായ സൗരബ് കിർപാലിനെ ദില്ലി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിർദ്ദേശം  കൊളീജിയം മൂന്നാം തവണയും ആവർത്തിച്ചിരുന്നു. കൊൽക്കത്ത ഹൈക്കോടതിയിൽ  ജഡ്ജിമാരാക്കാനുള്ള  രണ്ട് അഭിഭാഷകരുടെ പേരുകളും  മൂന്നാം തവണയും കൊളിജീയം ആവർത്തിച്ചു. 

Follow Us:
Download App:
  • android
  • ios