6 ലക്ഷത്തോളം രൂപയുടെ നഷ്ടമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി.

കണ്ണൂർ: റോഡ് വികസനത്തിൻ്റെ ഭാഗമായി കണ്ണൂരിൽ മരങ്ങൾ മുറിച്ചു മാറ്റിയതിൽ അഴിമതിയെന്ന് വിജിലൻസ്. കണ്ണപുരം മുതൽ ചന്തപുരം വരെയുള്ള ഭാഗങ്ങളിലെ മരങ്ങൾ മുറിച്ചതിലാണ് വിജിലൻസ് അഴിമതി കണ്ടെത്തിയത്. റോഡ് വികസനത്തിനായി ഇരു വശങ്ങളിലുമുള്ള 86 മരങ്ങൾ മുറിക്കാൻ അനുമതിയായെങ്കിലും മുറിച്ച മരത്തിന്റെ പണം ഇതുവരെയും പൊതുമരാമത്ത് വകുപ്പ് സർക്കാരിന് നൽകിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിജിലൻസ് അന്വേഷണത്തിൽ 83 മരങ്ങളും കാണാനില്ലെന്ന് കണ്ടെത്തി. ഉദ്യേഗസ്ഥർ ചേർന്ന് മാറ്റിയതാണെന്നാണ് സംശയം. 6 ലക്ഷത്തോളം രൂപയുടെ നഷ്ടമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി.