സ്കൂൾ കുട്ടികളുമായി എത്തിയ മൂന്ന് ബസുകളാണ് നാട്ടുകാർ തടഞ്ഞിരിക്കുന്നത്.

കോഴിക്കോട് : കോഴിക്കോട് കൊടിയത്തൂരിൽ വിദ്യാർത്ഥികളുമായി വന്ന സ്കൂൾ ബസുകൾ നാട്ടുകാർ തടഞ്ഞു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ ബസുകളാണ് കാരക്കുറ്റിയിൽ നാട്ടുകാർ തടഞ്ഞത്. സ്കൂൾ കുട്ടികളുമായി എത്തിയ മൂന്ന് ബസുകളാണ് നാട്ടുകാർ തടഞ്ഞിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞതും ഇടുങ്ങിയതുമായ റോഡിലൂടെ വലിയ ബസുകളിൽ കുട്ടികളെ കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്. 

'രണ്ട് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്ക് വിഷമം?' വിഭാഗീയത ആരോപണത്തിനെതിരെ തരൂർ

YouTube video playerp>