Asianet News MalayalamAsianet News Malayalam

പാർട്ടി പഠിപ്പിക്കാൻ കെ സുധാകരൻ; കോൺ​ഗ്രസ് പ്രവർത്തകർക്കായി രാഷ്ട്രീയ പഠന സ്കൂൾ തുടങ്ങും

സംഘടനാതലത്തിൽ കോൺ​ഗ്രസിന് രാഷ്ട്രീയപഠനമില്ല. ജനത്തിന് വേണ്ടത് ജീവിതവുമായി ബന്ധമുള്ള രാഷ്ട്രീയമാണെന്നും ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ക്ലബ് ഹൗസ് ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

school of political studies will be started for congress workers says k sudhakaran
Author
Thiruvananthapuram, First Published Jun 9, 2021, 10:31 PM IST

തിരുവനന്തപുരം: കോൺ​ഗ്രസ് പ്രവർത്തകർക്കായി രാഷ്ട്രീയ പഠന സ്കൂൾ തുടങ്ങുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംഘടനാതലത്തിൽ കോൺ​ഗ്രസിന് രാഷ്ട്രീയപഠനമില്ല. ജനത്തിന് വേണ്ടത് ജീവിതവുമായി ബന്ധമുള്ള രാഷ്ട്രീയമാണെന്നും ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ക്ലബ് ഹൗസ് ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

മൂന്ന് മേഖലകളിലായാവും രാഷ്ട്രീയ പഠന സ്കൂളുകൾ തുടങ്ങുക. കൊച്ചിയിലും കോഴിക്കോട്ടും ഇതിനായി സ്ഥലം കണ്ടെത്തി.  ബിജെപിയിലേക്ക് പോകുമെന്നത് നുണപ്രചാരണമാണ്. എത്രയോ കാലമായി സിപിഎം തനിക്കെതിരെ ഇക്കാര്യം പറയുന്നതാണ്. ആചാരണ സംരക്ഷണത്തിൽ കോടതി ഇടപെടുന്നത് ശരിയല്ല. സ്ത്രീ പുരുഷ സമത്വവും ആചാര സംരക്ഷണവും രണ്ടാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

Read Also: 'താങ്ങും തണലുമായി നേതാക്കളുണ്ടാകും, ഒറ്റെക്കെട്ടായി മുന്നോട്ട് പോകും'; രമേശ് ചെന്നിത്തലയെ കാണാൻ സുധാകരനെത്തി...
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios