കൊല്ലം: യുഡിഎഫിനും എൽഡിഎഫിനും എസ്ഡിപിഐ പിന്തുണ. കൊല്ലം പോരുവഴി പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും പിന്തുണ നൽകി എസ്ഡിപിഐ. എൽഡിഎഫിനും യുഡിഎഫിനും ബിജെപിയ്ക്കും അഞ്ച് അംഗങ്ങളുള്ള പഞ്ചായത്തിൽ നറുക്കെടുപ്പിൽ നിന്ന് ബിജെപിയെ ഒഴിവാക്കാനാണ് ഇരു മുന്നണികൾക്കുമായി എസ്‌ഡിപിഐ വോട്ട് നൽകിയത്. ഇതോടെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ നിന്ന് ബിജെപി പുറത്തായി. രണ്ടാമത് നടന്ന തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ അംഗങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തു. കൊല്ലം പോരുവഴി പഞ്ചായത്തിൽ എസ്ഡിപിഐ അംഗങ്ങൾ യുഡിഎഫ് പ്രസിഡൻറ് സ്ഥാനാർഥിയെ പിന്തുണച്ചു. യുഡിഎഫിലെ വിനു മംഗലത്ത് പ്രസിഡന്റായി.