മിക്കവാറും കടലാക്രമണം നടക്കുന്ന ഭാഗമാണ്, എന്നാലിക്കുറി പതിവില്ലാത്ത വിധം പൊഴിയൂരില്‍ നിന്ന് നീരോടിയിലേക്ക് പോകുന്ന റോഡിന്‍റെ ഒരു ഭാഗം മുഴുവനായും കടല്‍ എടുത്തിരിക്കുകയാണ്

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടെ റോഡ് മുഴുവൻ കടലെടുത്തതോടെ ദുരിതത്തിലായി പൊഴിയൂരിലെ തീരദേശവാസികള്‍. കടലാക്രമണം പതിവായി അനുഭവപ്പെടുന്ന മേഖല തന്നെയാണിത്. ഒരിക്കലും തങ്ങളുടെ ദുരിതങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം ഉണ്ടാകാറില്ലെന്ന നിരാശയും രോഷവുമാണ് ഇവിടത്തുകാര്‍ക്ക് പങ്കുവയ്ക്കാനുള്ളത്. 

മിക്കവാറും കടലാക്രമണം നടക്കുന്ന ഭാഗമാണ്, എന്നാലിക്കുറി പതിവില്ലാത്ത വിധം പൊഴിയൂരില്‍ നിന്ന് നീരോടിയിലേക്ക് പോകുന്ന റോഡിന്‍റെ ഒരു ഭാഗം മുഴുവനായും കടല്‍ എടുത്തിരിക്കുകയാണ്.

ഇവിടങ്ങളിലെ വീട്ടുകാരും ഇതോടെ ദുരിതത്തിലായി. വീടിന്‍റെ പുറത്തേക്ക് ഇവര്‍ക്ക് ഇറങ്ങാൻ സാധിക്കില്ല. ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് കടന്നും മറ്റും പോകാം. എങ്കിലും സമാധാനമായി ഇനിയെങ്ങനെ ഉറങ്ങുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.

കടലാക്രമണം ഇനിയും രൂക്ഷമാകും, ഇപ്പോള്‍ തന്നെ ഇതാണ് അവസ്ഥ, അങ്ങനെയെങ്കില്‍ വരും ദിവസങ്ങളിലെ കടലാക്രമണം എങ്ങനെ താങ്ങും, ആര്‍ക്കെങ്കിലും ആശുപത്രിയില്‍ പോകാനോ- കൊണ്ടുപോകാനോ പോലും സാധിക്കാത്ത അവസ്ഥയാണ്, രാത്രി ഉറങ്ങുമ്പോള്‍ വീടുകള്‍ തന്നെ കടലെടുത്ത് പോകുമോ എന്നാണ് ഭയമെന്നും ഇവര്‍ പറയുന്നു.

ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ ദുരന്തം തന്നെ ഈ പ്രദേശത്തുണ്ടാകാം എന്ന സൂചനയാണ് ഇവിടത്തുകാര്‍ നല്‍കുന്നത്. വൈകുന്നേരം ഏഴ് മണിയോടെ ഇവിടെ താല്‍ക്കാലിക പരിഹാരമായി റോഡ് തകര്‍ന്ന സ്ഥലത്ത് മണല്‍ചാക്കുകള്‍ നിരത്താൻ തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലാണ് ഇത് ചെയ്തത്. പ്രദേശത്ത് ഒരു ദുരിതാശ്വാസ ക്യാമ്പും സജ്ജമായിട്ടുണ്ട്. 

വാര്‍ത്തയുടെ വീഡിയോ...

വാര്‍ത്തയുടെ വീഡിയോ...

റോഡ് മുഴുവൻ കടലെടുത്തു, വീടിന് പുറത്തിറങ്ങാവാതെ വീട്ടുകാർ

Also Read:- കളിക്കുന്നതിനിടെ ഫ്ളാറ്റ് കോമ്പൗണ്ടിലെ വിളക്കുതൂണില്‍ നിന്ന് ഷോക്കേറ്റ് എട്ട് വയസുകാരൻ മരിച്ചു