Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷം; ചെല്ലാനത്തും ചാവക്കാടും കൊടുങ്ങല്ലൂരും സ്ഥിതി ഗുരുതരം

തൃശ്ശൂരിൽ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായതിന് പിന്നാലെ, തീരമേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളിൽ കടൽ ആക്രമണം ഉണ്ടായി. നൂറിൽ അധികം വീടുകളിൽ വെള്ളം കയറി. 

sea level rise in many parts of the state situation in chellanam chavakkad and kodungallur is critical
Author
Thiruvananthapuram, First Published May 15, 2021, 8:56 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കടൽക്ഷോഭം അതിരൂക്ഷമാണ്. തൃശ്ശൂരിൽ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായതിന് പിന്നാലെ, തീരമേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളിൽ കടൽ ആക്രമണം ഉണ്ടായി. നൂറിൽ അധികം വീടുകളിൽ വെള്ളം കയറി. 

ചാവക്കാട്, കൊടുങ്ങല്ലൂർ മേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്. ഇതുവരെ 105 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കാസർകോട് മുസോടി കടപ്പുറത്തെ നാല് വീടുകൾ ഭാഗികമായി തകർന്നു. 

കടൽക്ഷോഭം രൂക്ഷമായ എറണാകുളം ചെല്ലാനത്ത് പതിനഞ്ചോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. രോഗികളെയും ഗർഭിണികളെയും ഇന്നലെ പൊലീസിന്റെ നേതൃത്വത്തിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിരുന്നു. അഞ്ചടി പൊക്കത്തിൽ വെള്ളം ഉയർന്നിട്ടും ഭൂരിഭാഗം ആളുകളും ക്യാമ്പിലേക്ക് മാറാൻ തയ്യാറല്ല. ഈ സാഹചര്യത്തിൽ 28 പേരടങ്ങുന്ന എൻഡിആർഎഫ് സംഘം ചെല്ലാനത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനായി അഞ്ച് ടോറസ് ലോറികളും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ക്യാംപുകളിലേക്ക് മാറ്റുന്നവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഇതിൽ പോസിറ്റീവ് ആയവരെ കടവന്ത്രയിലെ എഫ്എൽടിസിയിലേക്ക് മാറ്റും.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios