Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിൽ കാണാതായ മലയാളി ജവാനായി തിരച്ചിൽ, എൻഡിആ‍ർ‍എഫ് എത്തും; കാണാതായത് ഭാര്യയെ കണ്ട് മടങ്ങവേ

മൂന്ന് ദിവസം മുൻപുണ്ടായ മിന്നൽ പ്രളയത്തിൽ അദ്ദേഹം ഒറ്റപ്പെട്ട പോയതാണോ എന്ന സംശയത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്

search for the missing malayali jawan nirmal sivarajan
Author
Kerala, First Published Aug 18, 2022, 10:32 AM IST

ഭോപ്പാൽ : മധ്യപ്രദേശിൽ കാണാതായ മലയാളി ജവാനായ തിരച്ചിൽ ഊ‍ര്‍ജിതം. എറണാകുളം മാതമംഗലം സ്വദേശിയായ ക്യാപ്റ്റൻ നിർമ്മൽ ശിവരാജനെയാണ് ഭാര്യയെ കണ്ട് മടങ്ങവേ മധ്യപ്രദേശിൽ വെച്ച് കാണാതായത്. മൂന്ന് ദിവസം മുൻപുണ്ടായ മിന്നൽ പ്രളയത്തിൽ അദ്ദേഹം ഒറ്റപ്പെട്ട പോയതാണോ എന്ന സംശയത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. മധ്യപ്രദേശ് പൊലീസ് സംഘത്തിന് ഒപ്പം എൻഡിആർഎഫ് സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിട്ടുണ്ട്. 

ലഹരിക്കടിമകൾ, കൊലയിലേക്ക് നയിച്ചത് ലഹരി ഇടപാടിലെ തർക്കം? പ്രതിയും സഹായിയും പിടിയിൽ, ബാഗിൽ എംഡിഎംഎയും കഞ്ചാവും

ജപൽപൂരിൽ ലെഫ്റ്റനന്റ് ആയ ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിർമ്മൽ ശിവരാജനെ കാണാതായത്. നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നി‍മ്മലിന്റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. 

എസ്‌സി എസ്ടി ആക്ട് നിലനിൽക്കില്ല: സിവികിനെതിരായ ആദ്യ പീഡന കേസിലും കോടതിയുടെ വിചിത്ര ന്യായം

ആറ് മാസത്തെ പക! ജയിൽ മോചിതനായതിന് പിന്നാലെ യുവാവിനെ വെട്ടിനുറുക്കി

തമിഴ്നാട് മയിലാടുംതുറയിൽ ഗുണ്ടാനിയമപ്രകാരം റിമാൻഡിലായിരുന്ന യുവാവിനെ ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെ വെട്ടിക്കൊന്നു. വണ്ണിയർ സംഘം നേതാവുകൂടിയായ കണ്ണനാണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങളുടെ മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

മയിലാടുംതുറ കോത തെരുവ് സ്വദേശിയായ കണ്ണനും തൊട്ടടുത്ത കലൈനാർ കോളനി സ്വദേശി കതിരവനും തമ്മിൽ ഏറെ നാളായി നിലനിന്ന വൈരാഗ്യമാണ് നിഷ്ഠൂരമായ കൊലപാതകത്തിൽ കലാശിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ അടിപിടിയെത്തുടർന്ന് കതിരവന്‍റെ പരാതിയിൽ ഗുണ്ടാ നിയമപ്രകാരം കണ്ണനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. 

കടത്തിയ സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്തെത്തിച്ച് കസ്റ്റംസ് സൂപ്രണ്ട്! ഒടുവിൽ പൊലീസ് പിടിയിൽ

രണ്ടാഴ്ച മുമ്പാണ് കണ്ണൻ ജയിൽമോചിതനായത്. ആറ് മാസം മുമ്പുണ്ടായ സംഭവത്തിൽ അപമാനിതനായ കതിരവൻ കണ്ണനോട് പകവീട്ടാൻ തക്കംപാർത്തിരിക്കുകയായിരുന്നു. ഇന്നലെ രാത്രി കണ്ണനും സുഹൃത്തുക്കളും മയിലാടുതുറ പുതിയ ബസ്റ്റാൻഡിലെ മുറുക്കാൻ കടയിൽ നിന്ന് പാൻ വാങ്ങി മടങ്ങുമ്പോൾ പതിയിരുന്ന കതിരവന്‍റെ സംഘം ആക്രമിച്ചു. മുഖത്തും നെഞ്ചിനും വെട്ടി കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന രഞ്ജിത്, ദിവാക‍ർ എന്നിവ‍ർ ഓടി രക്ഷപ്പെട്ടു. കൊലയാളി സംഘത്തിൽ 12 പേരുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തി.

 

 

 

Follow Us:
Download App:
  • android
  • ios