മലപ്പുറം: മലപ്പുറം പന്താവൂരിൽ കൊല്ലപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്താനായി ഇന്ന് വീണ്ടും തിരച്ചിൽ തുടങ്ങി. ഇർഷാദിന്‍റെ മൃതദേഹം തള്ളിയെന്ന് പ്രതികൾ പറഞ്ഞ കിണറ്റിൽ ഇന്നലെ പകൽ മുഴുവൻ തിരഞ്ഞിട്ടും ഫലമുണ്ടായില്ല. പന്താവൂരിനടുത്ത് നടുവട്ടത്തെ മാലിന്യങ്ങൾ തള്ളുന്ന കിണറ്റിൽ കൊന്ന് കൊണ്ടുപോയി തള്ളി എന്നാണ് പ്രതികൾ പറഞ്ഞത്. മൃതദേഹത്തിനായി മാലിന്യം നീക്കി കിണറ്റിൽ തന്നെ തിരയാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. 

ഇർഷാദിനെ വീട്ടിൽ നിന്നിറക്കി കൊണ്ട് പോയി, കൊലപ്പെടുത്തിയ ശേഷം, മൃതദേഹം നടുവട്ടം  പൂക്കരത്തറയിലെ കിണറ്റിൽ ഉപേക്ഷിച്ചെന്നാണ് പ്രതികളായ സുഭാഷ്, എബിൻ എന്നിവർ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.