രണ്ടാം വന്ദേഭാരത് കേരളത്തിലേക്ക്, സമയവും റൂട്ടും സ്റ്റോപ്പുകളും അറിയാം
കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സർവീസ്.

ചെന്നൈ : കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് യാർഡിൽ നിന്ന് തിരിക്കാൻ സജ്ജം. പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥർക്ക് ട്രെയിൻ കൈമാറി. ബേസിൻ ബ്രിഡ്ജ് യാർഡിൽ നിന്ന് ഇന്ന് വൈകിട്ട് 3 മണിക്ക് ട്രെയിൻ തിരിക്കും. ഇന്നലെ രാത്രിയിൽ നടത്തിയ ട്രയൽ റൺ വിജയമായിരുന്നുവെന്ന് റെയിൽവേ അറിയിച്ചു.
കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം ആയി. കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സർവീസ്. രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്; ആഴ്ചയിൽ 6 ദിവസം സർവസ് ഉണ്ടാകും. കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കും.
കേരളത്തിനുള്ള ട്രെയിൻ അടക്കം 9 വന്ദേഭാരതുകളുടെ ഉദ്ഘാടനം ഞായറാഴ്ച നടത്തുന്നത് പരിഗണനയിലുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുവാദത്തോടെയാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് സൂചന. ഐസിഎഫ് ദക്ഷിണ റെയിൽവേക്ക് കൈമാറിയ വന്ദേഭാരത് ട്രെയിൻ, ചെന്നൈ ബേസിൻ ബ്രിഡ്ജ് യാർഡിൽ നിർത്തിയിട്ടിരുക്കകയാണ്. ഇന്ന് ഇത് കേരളത്തിലേക്ക് തിരിക്കും.
സ്ലീപ്പര്‍ കോച്ചുകള്‍ മലബാറിലും കുറയുന്നു, മാറ്റം കേരളത്തിലെ തിരക്കേറിയ നാല് ട്രെയിനുകളില്‍