തിരുവനന്തപുരം: കസ്റ്റംസിനെതിരെ ആഞ്ഞടിച്ച്  സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ. അസിസ്റ്റന്‍റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കസ്റ്റംസ് അസി. കമ്മിഷണർ ലാലുവിനെ പേരെടുത്തു പറഞ്ഞാണ് വിമർശനം.

കസ്റ്റംസിനെതിരെ ഡിജിപിക്കും  ചീഫ് സെക്രട്ടറിക്കും സംഘടന പരാതി നൽകിയിട്ടുണ്ട്. അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.  ജീവനക്കാർക്കെതിരെ അന്യായമായി ഉയരുന്ന കൈകൾ അവിടെ ഉണ്ടാകില്ലെന്നും സംഘടന പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. 

No description available.