Asianet News MalayalamAsianet News Malayalam

Lakshadweep : ലക്ഷദ്വീപിൽ നിരോധനാജ്ഞ, കൂട്ടംചേരരുത്, നടപടി കൊവിഡ് സാഹചര്യത്തിലെന്ന് കളക്ടർ

കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നാ കളക്ടർ നൽകുന്ന വിശദീകരണം. 

Section 144 issued in lakshadweep due to covid
Author
Kochi, First Published Jan 7, 2022, 4:41 PM IST

കൊച്ചി : ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അതിലധികമോ പേ൪ കൂട്ട൦കൂടിയാൽ സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അസ്ക൪ അലി അറിയിച്ചു. കൊവിഡിനൊപ്പം ഒമിക്രോണിന്റെയും വ്യാപനം തടയുന്നതിന് മുന്നോടിയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. നേരത്തെയും കൊവിഡ് സമയത്ത് ജില്ലാ കളക്ടര്‍ ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭരണകൂടത്തിനെതിരായ പ്രതിഷേധമില്ലാതാക്കാനുള്ള നടപടിയാണിതെന്ന് അന്ന്  വിമർശനമുയർന്നിരുന്നു. 

പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപ് നിക്ഷേപ സമ്മേളനം: 72 വർഷത്തേക്ക് മൂന്ന് ദ്വീപുകളിൽ നിക്ഷേപിക്കാം

രാജ്യത്ത് ഒമിക്രോൺ കേസുകളും കൊവിഡും കുതിച്ചുയരുകയാണ്. ഒമിക്രോൺ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ പുതുക്കി.നോൺ റിസ്ക് രാജ്യങ്ങളിൽ  നിന്ന് വരുന്നവർക്കും 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി. നേരത്തെ ഇവർക്ക് നിരീക്ഷണം മാത്രമായിരുന്നു. ഒമിക്രോൺ രൂക്ഷമായ രാജ്യത്ത് നിന്ന് എത്തുന്നവർ ക്വാറന്റീന് ശേഷം റിസൾട്ട് നെഗറ്റീവ് ആയാൽ ഫലം സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. ഇവർ അടുത്ത 7 ദിവസം സ്വയം നിരീക്ഷമത്തിൽ കഴിയണം. 5 വയസ്സിൽ താഴെയുള്ള കുട്ടികൾ ലക്ഷണം പ്രകടിപ്പിച്ചാൽ മാത്രം പരിശോധിക്കും. ജനുവരി 11 മുതലാണ് പുതിയ മാർഗ്ഗ നിർദേശങ്ങൾ നടപ്പിലാക്കുക. 

ദ്വീപുകളെ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര പരിശ്രമങ്ങൾ വേണം; ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം ഉപരാഷ്ട്രപതി

 

Follow Us:
Download App:
  • android
  • ios