Asianet News MalayalamAsianet News Malayalam

കോടതി വിമ‍ർശനങ്ങളെ പോസിറ്റീവായി കാണുന്നു, നേരിൽ ​ഹാജരാകും- ട്രാൻസ്പോർട്ട് കമ്മീഷണർ

ട്രാഫിക് എൻഫോഴ്സ്മെൻറ് കൂടുതൽ ശക്തമാക്കുമെന്നും  ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു

sees court criticism positively, will appear in person- Transport Commissioner
Author
First Published Oct 7, 2022, 12:51 PM IST


കൊച്ചി : വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കോടതി നിർദേശ പ്രകാരം ഹൈക്കോടതിയിൽ ട്രാൻസ്പോർട്ട് കമ്മീഷണർ എസ് . ശ്രീജിത്. കോടതിയുടെ വിമർശനങ്ങളെ പോസിറ്റീവ് ആയി കണക്കാക്കുന്നു. 
ട്രാഫിക് എൻഫോഴ്സ്മെൻറ് കൂടുതൽ ശക്തമാക്കുമെന്നും എസ് . ശ്രീജിത് പറഞ്ഞു

 

അപകടം സംബന്ധിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇന്നലെ കേസ് പരിഗണിച്ച കോടതി അപകടങ്ങൾ തുർക്കഥയാകാതിരിക്കാൻ പോംവഴി കണ്ടെത്തണമെന്നും നിരന്തരം നിയമലംഘനം നടത്തുന്ന ബസുകൾക്ക് ആരാണ് ഫിറ്റ്നസ് നൽകുന്നതെന്നും ചോദിച്ചിരുന്നു

 

Follow Us:
Download App:
  • android
  • ios