സമൂഹമാധ്യമങ്ങളിൽ മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചു, അനുമതി ഇല്ലാതെ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ചു തുടങ്ങിയ കാരണങ്ങളാണ് നടപടിക്ക് കാരണം.
പത്തനംതിട്ട: മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ച പൊലീസുകാരന് സസ്പെൻഷൻ. പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചു, അനുമതി ഇല്ലാതെ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ചു തുടങ്ങിയ കാരണങ്ങളാണ് നടപടിക്ക് കാരണം. സർവീസിൽ കയറിയ ശേഷം ഉമേഷിന് ഇത് മൂന്നാമത്തെ സസ്പെൻഷനാണ്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് കോഴിക്കോട് ഫറോക്ക് സ്റ്റേഷനിൽ നിന്ന് ഉമേഷിനെ ആറന്മുളയിലേക്ക് സ്ഥലം മാറ്റിയത്.
Also Read: 'ക്വാറി ഉടമയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി'; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
