കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചികിത്സക്കായി പത്തു ദിവസത്തെ അവധിയില്‍ പോകുകയാണെന്ന് യോഗത്തില്‍ അറിയിച്ചു. എന്നാല്‍, പകരം ചുമതല നല്‍കുന്ന കാര്യം കെപിസിസി യോഗത്തില്‍ പറഞ്ഞില്ല.

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍. കെപിസിസി യോഗത്തിലാണ് വിഎം സുധീരന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കെപിസിസി നേതൃത്വം പരാജയമെന്ന് വിഎം സുധീരന്‍ യോഗത്തില്‍ തുറന്നടിച്ചു. നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല. അവരവര്‍ക്കുവേണ്ടിയാണ്. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറിയെന്നും സുധീരന്‍ ആരോപിച്ചു. 2016ലെ പരാജയ കാരണങ്ങളും യോഗത്തില്‍ സുധീരന്‍ വിവരിച്ചു.

സോണിയ ഗാന്ധിക്ക് നൽകിയ കത്ത് സുധീരന്‍ കെപിസിസിയിൽ വായിച്ചു. 2016 ൽ തോറ്റതിന് സ്ഥാനാർത്ഥി നിർണയവും കാരണമായി. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞു. ഇതിനിടെ, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചികിത്സക്കായി പത്തു ദിവസത്തെ അവധിയില്‍ പോകുകയാണെന്ന് യോഗത്തില്‍ അറിയിച്ചു. എന്നാല്‍, പകരം ചുമതല നല്‍കുന്ന കാര്യം കെപിസിസി യോഗത്തില്‍ പറഞ്ഞില്ല.

പുതുവത്സരാഘോഷത്തിന് പോകുന്നവരുടെ ശ്രദ്ധക്ക്;സംസ്ഥാനത്ത് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും, കാരണമറിയാം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Lok Sabha Election 2024 | Malayalam News Live #asianetnews