ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് പ്രതിഷേധിക്കുന്നത്.നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം.

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് പ്രതിഷേധിക്കുന്നത്. പുതുവത്സര തലേന്ന് രാത്രി മുതല്‍ പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും ഗുണ്ടാ ആക്രമണത്തിനെതിരെ കര്‍ശന നടപടി വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. രാത്രിയിലും മറ്റുമായി പലയിടത്തായി പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച സംഭവങ്ങള്‍ പലയിടത്തായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാമ്പേറ്! വനിതാ മെമ്പറുടെ വീട്ടിലേക്ക് പെരുമ്പാമ്പിനെ ചാക്കില്‍കെട്ടി എറിഞ്ഞ് പ്രതികാരം, പൊലീസ് അന്വേഷണം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Lok Sabha Election 2024 | Malayalam News Live #asianetnews