ശരത്‍ലാലിനെയും കൃപേഷിനെയും കൊന്നവരെയും കൊല്ലിച്ചവരേയും ഉടനെ പിടികൂടണമെന്നും എ കെ ആന്‍റണി ആവശ്യപ്പെട്ടു.
കാസർകോട്:പെരിയ ഇരട്ടക്കൊലപാതക കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ശരത്‍ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബത്തിന്‍റെ ആവശ്യത്തെ സർക്കാർ എതിർക്കരുത്. കൊന്നവരെയും കൊല്ലിച്ചവരേയും ഉടനെ പിടികൂടണമെന്നും എ കെ ആന്‍റണി ആവശ്യപ്പെട്ടു.
പെരിയ ഇരട്ടക്കൊലപാതകത്തിൽ മുഖ്യമന്ത്രി തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണം. മുഖ്യമന്ത്രി അതിന് തയ്യാറായില്ലെങ്കിൽ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന ധാരണ എല്ലാവർക്കും ഉണ്ടാവുമെന്നും എ കെ ആന്‍റണി പറഞ്ഞു. കാസർകോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പെരിയ ഇരട്ടക്കൊലപാതകം സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ഏ കെ ആന്‍റണി പറഞ്ഞത്
