രണ്ടരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫിന്‍റെ സ്ഥാനാർത്ഥി കെ ജെ ഷൈനെ തോല്പിച്ച് യുഡിഎഫിന്‍റെ ഹൈബി ഈഡൻ എറണാകുളം മണ്ഡലം നിലനിർത്തിയത്.
കൊച്ചി: എറണാകുളത്തെ എൽഡിഎഫിന്‍റെ വൻ തോൽവിക്ക് പിന്നാലെ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം. സർക്കാരിനെതിരെയുള്ള വികാരമാണ് വോട്ടിങ്ങിൽ പ്രതിഫലിച്ചതെന്നും ക്ഷേമ പെൻഷൻ മുടങ്ങിയ വിഷയങ്ങൾ ഉൾപ്പടെ കനത്ത തോൽവിക്ക് കാരണമായെന്നും ഇന്ന് ചേർന്ന ജില്ല കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. ഇതിനൊപ്പം ജില്ലയിലെ സംഘടനാ ദൗർബല്യവും തിരിച്ചടിയായി. ഇടത് വോട്ടുകളിൽ ഒരു ഭാഗം ബി.ജെ.പിക്ക് കിട്ടിയെന്നും കമ്മിറ്റി വിലയിരുത്തി. രണ്ടരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫിന്‍റെ സ്ഥാനാർത്ഥി കെ ജെ ഷൈനെ തോല്പിച്ച് യുഡിഎഫിന്‍റെ ഹൈബി ഈഡൻ എറണാകുളം മണ്ഡലം നിലനിർത്തിയത്.

