കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രകാശിനെ ഷൌക്കത്ത് കാലുവാരി എന്ന് ആരോപണം ഉയർന്നിരുന്നു

നിലമ്പൂര്‍:ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസിലെ സ്ഥാനാർഥി തർക്കത്തില്‍ വൈകാരിക കുറിപ്പുമായി അന്തരിച്ച മുന്‍ ഡിസിസി പ്രസി‍ഡന്‍റ് വി വി പ്രകാശിന്‍റെ മകൾ നന്ദന രംഗത്ത്. അച്ഛന്‍റെ ഓർമ്മകൾക്ക് മരണമില്ല. ജീവിച്ചു മരിച്ച അച്ഛനെക്കാൾ ശക്തിയുണ്ട്, മരിച്ചിട്ടും മനസ്സിൽ ജീവിക്കുന്ന അച്ഛന്. അച്ഛന്‍റെ ഓർമ്മകൾ ഓരോ നിലമ്പൂരുകാരന്‍റേയും മനസ്സിൽ എരിയുന്നു. അതൊരിക്കലും കേടാത്ത തീ ആയി പടരുമെന്ന് കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രകാശിനെ ഷൌക്കത്ത് കാലുവാരി എന്ന് ആരോപണം ഉയർന്നിരുന്നു. ഷൗക്കത്ത് സ്ഥാനാർഥി ആകുമെന്ന ചർച്ചകൾക്കിടെയാണ് പ്രകാശിന്‍റെ മകളുടെ പോസ്റ്റ്‌.