Asianet News MalayalamAsianet News Malayalam

പൊതു അവധി: വിദ്യാഭ്യാസ - സർക്കാർ സ്ഥാപനങ്ങൾക്ക് സെപ്തംബർ 19ന് അവധി പ്രഖ്യാപിച്ച് കാസർകോട് കളക്ടർ

ഗണേഷ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്

September 19 Ganesha Chathurthi public holiday for Kasaragod kgn
Author
First Published Sep 1, 2023, 4:47 PM IST

കാസർകോട്: കാസർകോട് ജില്ലയിൽ സെപ്തംബർ 19 ന് പൊതു അവധി പ്രഖ്യാപിച്ചു. ഗണേഷ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. പ്രാദേശിക അവധി മുൻകൂട്ടി ജില്ലാ കളക്ടറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥി അഥവാ ഗണേശോത്സവം എന്ന പേരിൽ ഹിന്ദുക്കൾ ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവമാണ് ഗണപതി. ഹിന്ദു പുരാണങ്ങൾ അനുസരിച്ച് ഗണപതി, ഹിന്ദു കലണ്ടറിലെ ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലാണ് ജനിച്ചത്. ഗ്രിഗോറിയൻ കലണ്ടറിലെ ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിലാണ് ഇത് സാധാരണയായി വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios