മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ സര്‍ജന്റിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ സര്‍ജന്റിനെ അന്വേഷണ വിധേയമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, സംഭവത്തിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിലടിച്ച വാർത്തയും പുറത്തുവന്നിരുന്നു. സുരക്ഷാ ചുമതലയുള്ള സീനിയർ സർജന്റ് എ.എൽ ഷംജീറിനെ, സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് എന്നയാൾ കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഒരു രോഗിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനക്കാരുടെ തമ്മിലടിക്ക് കാരണം.
അപസ്മാര രോഗ ചികിത്സയ്ക്കായി എത്തിയ രോഗിയെ ആണ് സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു. ഈ സംഭവത്തെച്ചൊല്ലി ജുറൈജും മറ്റ് സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി എന്നാണ് വിവരം. ഈ തർക്കത്തിനിടെ ജുറൈജ്, സുരക്ഷാ ചുമതലയുള്ള സീനിയർ സർജന്റ് എ.എൽ ഷംജീറിനെ മർദിക്കുകയായിരുന്നു. ഷംജീറിന് ചവിട്ടേക്കുകയായിരുന്നു.
