വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയില്ലെന്ന് ആരോപിച്ചാണ് സാങ്കേതിക സർവകലാശാല വിസിയായിരുന്ന സിസാ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. 

കൊച്ചി : സർക്കാരിന് തിരിച്ചടി. സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിസ തോമസിന് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയില്ലെന്ന് ആരോപിച്ചാണ് സാങ്കേതിക സർവകലാശാല വിസിയായിരുന്ന സിസാ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. അച്ചടക്ക ലംഘനത്തിലെ അന്വേഷണം എന്ന പേരിൽ പെൻഷൻ ആനുകൂല്യങ്ങൾ തടയുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കേണ്ട ബാധ്യത സർക്കാരിലുണ്ടെന്നും കോടതി വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും സിസാ തോമസിന് ആനുകൂല്യം നൽകാൻ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുണ്ടായിട്ടും ആനുകൂല്യം നൽകാത്തതിനെതിരെയാണ് സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചത്.

YouTube video player