പൊലീസുകാരൻറെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് സംഘം മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

തൃശൂര്‍: മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഏഴു പേർക്കായുള്ള തെരച്ചിൽ തുടരുന്നു. ഇന്നലെ രാത്രിയാണ് 6 റിമാൻഡ് പ്രതികളടക്കം ഏഴു പേർ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

രാത്രി 7.50നാണ് സംഭവം.ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു 7 പേരെയും.ആദ്യം ഡ്യൂട്ടിയിലുണ്ടായിരുന്ന 2 നള്സുമാരെ മുറിയില് പൂട്ടിയിട്ടു.ഈ സമയം പൊലീസുകാരനായ ര‍ജ്ഞിത്ത് ഇവരെ തടയാനെത്തി.ഉടൻ ര‍ജ്ഞിത്തിനെ മര്‍ദ്ദിച്ച് അവശനാക്കുകയും അദ്ദേഹത്തിൻറെ 3 പവന്‍റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവരുകയും ചെയ്തു.

പൊലീസുകാരൻറെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് സംഘം മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. റിമാൻഡ് തടവുകാരായ തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു, വിപിൻ, ജിനീഷ് എന്നീ പ്രതികളും രാഹുൽ എന്ന രോഗിയുമാണ് രക്ഷപ്പെട്ടത്. തൃശൂർ സി.ജെ.എം കോടതിയുടെ ഉത്തരവനുസരിച്ച് പാർപ്പിച്ചയാളാണ് രാഹുല്‍. 14 ഏക്കറിലുളള മാനസികാരോഗ്യ കേന്ദ്രത്തിൻറെ ചുറ്റുമതില്‍ പലയിടത്തും പൊളിഞ്ഞു കിടക്കുകയാണ്. 

സംഘം രക്ഷപ്പെട്ടത് പിറകെ വശത്തെ മതില്‍ ചാടിയാണ്. വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ ഇതിനു മുമ്പും പല വട്ടം രോഗികള്‍ ചാടിപോയിട്ടുണ്ട്.എന്നാല്‍ റിമാന്‍റ് പ്രതികളടക്കം ഇത്രയധികം പേര്‍ ഒരുമിച്ച് രക്ഷപ്പെട്ടത് അധികൃതരെ ഞെട്ടിച്ചിരിക്കുയാണ്.