അപകടത്തിൽപ്പെട്ടത് കൊളുക്കുമലയിലേക്ക് പോയ സംഘം; ജീപ്പ് ഡ്രൈവർ മദ്യപിച്ചതായി സംശയം
ഇടുക്കി: സൂര്യനെല്ലിയിൽ നിന്നും കൊളുക്കുമലയിലേക്ക് പോയ ജീപ്പ് മറിഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സ തേടി. കൊളുക്കുമലയിലെ സ്വകാര്യ ക്യാംപിങ് സൈറ്റിലേക്ക് സൂര്യനെല്ലിയിൽ നിന്നും സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട മൂന്നുപേരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും അപകടനില തരണം ചെയ്തതിനാൽ മൂന്നാറിൽ ചികിത്സ നൽകി. ഡ്രൈവർ ഉൾപ്പടെ ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. മറ്റൊരു ഡ്രൈവറുടെ പേരിൽ വാങ്ങിയ പാസുമായാണ് ഇയാൾ സഞ്ചാരികളുമായി പോയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവ് സംബന്ധിച്ച് പൊലീസും ജില്ല ടൂറിസം പ്രൊമോഷൻ കൌൺസിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
