Asianet News MalayalamAsianet News Malayalam

കുതിരാന്‍ കുരുതിക്കളമാകുന്നു; രോഷമടങ്ങാതെ പ്രദേശവാസികൾ

കഴിഞ്ഞ ദിവസം ലോറി നിയന്ത്രമം വിട്ട് പാഞ്ഞതോടെ അപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനാണ്. അപകടം നടന്ന പ്രദേശമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ റോഡിന്റെ വീതിക്കുറവാണ് പ്രശ്നം. 

Seven vehicles collide in Keralas Thrissur kuthiran three dead
Author
Kuthiran, First Published Jan 1, 2021, 7:04 AM IST

തൃശ്ശൂര്‍: കഴിഞ്ഞ രണ്ടു വർഷത്തിനിടെ 220 വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 31 ജീവനുകളാണ്. പ്രശ്നപരിഹാരമായി തുരങ്കം തുറക്കുമെന്ന പ്രതീക്ഷയും എങ്ങുമെത്തിയില്ല.

കഴിഞ്ഞ ദിവസം ലോറി നിയന്ത്രമം വിട്ട് പാഞ്ഞതോടെ അപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനാണ്. അപകടം നടന്ന പ്രദേശമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ റോഡിന്റെ വീതിക്കുറവാണ് പ്രശ്നം. മറ്റിടങ്ങളിൽ ഗർത്തങ്ങൾ. അശാസ്ത്രീയമായ റോഡ് നിർമ്മാണം, ദിശാസൂചികാ ബോർഡുകളുടെ കുറവ്, അമിത വേഗത തുടങ്ങി അപകട കാരണങ്ങൾ ഏറെയാണ്. 

ഇടയ്ക്കിടെ പുനരാരംഭിക്കുന്ന റോഡ് നിർമ്മാണം ഫലം കാണാതെ നിന്നുപോകും. ഗതാഗതക്കുരുക്കും തുടർക്കഥ. രണ്ടര വർഷത്തിനിടെ 220 അപകടങ്ങളിൽ 244 പേർക്ക് ഗുരുതര പരിക്കേറ്റുവെന്നാണ് കണക്ക്. കണക്കിൽപ്പെടാത്ത അപകടങ്ങൾ ഇനിയുമേറെ

ഇരട്ടത്തുരങ്കങ്ങളിൽ ഒന്ന് തുറന്നാൽ പ്രശ്നപരിഹാരമാകുമെന്നാണ് പ്രതീക്ഷ. പക്ഷേ പ്രഖ്യാപനങ്ങളല്ലാതെ നടപടികളായിട്ടില്ല. തുരങ്കത്തിന് മുന്നിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തി മാത്രമാണ് ഇപ്പോൾ നടക്കുന്നത്. തുരങ്കത്തിനകത്ത് ബ്ലോവറുകൾ സ്ഥാപിക്കുന്നതുള്‍പ്പടെ പണികൾ പൂർത്തിയായിട്ടില്ല. അപകടങ്ങൾ തുടരുന്നതിനാൽ സമരപരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

Follow Us:
Download App:
  • android
  • ios