കന്യാകുമാരി: കന്യാകുമാരിയിൽ ഇന്ന് രാവിലെയുണ്ടായ തീപ്പിടുത്തത്തിൽ എഴുപതോളം കടകൾ കത്തിനശിച്ചു. പുലർച്ചെ നാല് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.കന്യാകുമാരി ഗാന്ധിമണ്ഡപത്തിന് സമീപമുളള റോഡരുകിലെ താത്കാലിക കടകളാണ് നശിച്ചത്.

ഒന്നരക്കോടിയിലധികം രൂപയുടെ  നാശനഷ്ടമുണ്ടായതായി വ്യാപാരികൾ പറയുന്നു.തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല..സംഭവത്തിൽ കന്യാകുമാരി എസ്പിയുടെ  നേതൃത്വത്തിലുളള സംഘം അന്വേഷണം ആരംഭിച്ചു.