ആർട്സ് ക്ലബ്ബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് 

പന്തളം: പന്തളം എന്‍എസ്എസ് കോളജിൽ എസ്എഫ്ഐ - എബിവിപി സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് എസ്എഫ്ഐ പ്രവർത്തകരെയും നാല് എബിവിപി പ്രവർത്തകരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്എഫ്ഐ രാവിലെ ആദ്യം പ്രകടനം നടത്തിയിരുന്നു. പിന്നാലെ ആര്‍ട് ക്ലബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.