എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബുവാണ് കീഴടങ്ങിയത്. 

കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസ് അതിക്രമത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കീഴടങ്ങി. എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബുവാണ് കീഴടങ്ങിയത്. അർജുൻ ബാബുവിന്‍റെ നേതൃത്വത്തിലാണ് മുപ്പതോളം വരുന്ന പ്രവർത്തകർ രാത്രിയോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓഫീസിലേക്ക് അതിക്രമിച്ച് കയറി പ്രവർത്തനം തടസപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു, എറണാകുളം ഏര്യാ സെക്രട്ടറി ആശിഷ്, ജില്ലാ ജോ. സെക്രട്ടറി രതു കൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്. ഏഷ്യാനെറ്റ് ന്യൂസ് ഹാജരാക്കിയ പ്രതികളുടെ ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

'ഏഷ്യാനെറ്റ് ന്യൂസിനെതിരായ പരാതി പരസ്പരവിരുദ്ധം'; വ്യാജ വാർത്ത ചമക്കുന്ന പാരമ്പര്യം ദേശാഭിമാനിക്കെന്ന് സതീശന്‍

മാ‍ര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഓഫീസിനുളളിൽ കയറി മുദ്രാവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഒരു മണിക്കൂറോളം ഓഫീസ് പ്രവർത്തനങ്ങൾ തടസപെടുത്തുകയും ചെയ്തു. ഓഫീസില്‍ ബഹളം വച്ച പ്രവര്‍ത്തകരെ കൂടുതല്‍ പൊലീസെത്തിയാണ് നീക്കിയത്. ഐപിസി 143, 147, 149, 447, 506 വകുപ്പുകൾ പ്രകാരമാണ് കൊച്ചി പൊലീസ് കേസെടുത്തത്. അന്യായമായ കൂട്ടം ചേരൽ, സംഘർഷാവസ്ഥ സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നി കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

'മോദി ഞങ്ങളുടെ വഴികാട്ടിയെന്ന് ഇനി സിപിഎമ്മിന് പറയാം', ഏഷ്യാനെറ്റ് ന്യൂസിലെ പരിശോധനക്കെതിരെ ഷിബു ബേബി ജോൺ

'നടപടി ഭരണകൂട ഭീകരത, പൊലീസിനെ ദുരുപയോഗിക്കുന്നു'; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പരിശോധനക്കെതിരെ മുൻ ഡിജിപി

YouTube video player