കായംകുളത്ത് നിന്ന് റായ്പൂരിലേക്ക് ഫ്ലൈറ്റ് ഇല്ലല്ലോയെന്ന രൂക്ഷമായ പരിഹാസമാണ് കേരള സർവകലാശാല 

തിരുവനന്തപുരം: കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമെന്നാണ് പ്രാഥമിക നിഗമനമെന്ന് കേരള സർവകലാശാല വിസി ഡോ മോഹൻ കുന്നമ്മൽ. വിവാദ വിഷയത്തിൽ സർവകലാശാലയുടെ നിലപാട് അറിയിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം ഉയർത്തുന്ന കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു.

Read More: വ്യാജ ഡിഗ്രി വിവാദം: നിഖിൽ 3 വർഷവും പഠിച്ചു, പരീക്ഷയുമെഴുതിയെന്ന് കേരള സർവകലാശാല വിസി

നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റിലെ പിഴവുകൾ

  1. നിഖിൽ തോമസ് 2017 മുതൽ 2020 വരെ കേരള സർവകലാശാലയിൽ പഠിച്ചു
  2. ആറ് സെമസ്റ്ററിലും കായംകുളം എംഎസ്എം കോളേജിൽ നിന്ന് പരീക്ഷയെഴുതി
  3. 2020 വരെ മൂന്ന് വർഷവും 75 ശതമാനത്തിന് മുകളിൽ അറ്റന്റൻസ് ഉണ്ടായിരുന്നു
  4. നിഖിൽ തോമസ് ഹാജരാക്കിയത് കലിംഗ സർവകലാശാലയിലെ റെഗുലർ കോഴ്സ് സർട്ടിഫിക്കറ്റ്
  5. കലിംഗ സർവകലാശാലയിൽ ബികോമിന് 2 കോഴ്സുകളാണ് ഉള്ളത്. ബികോം കോഴ്സും ബികോം ഹോണേഴ്സ് ബാങ്കിങ് ആന്റ് ഫിനാൻസ് കോഴ്സും
  6. നിഖിൽ തോമസ് ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റിലേത് ബികോം ബാങ്കിങ് ആന്റ് ഫിനാൻസ്
  7. കലിംഗ സർവകലാശാലയിൽ ഉള്ളത് സെമസ്റ്റർ കോഴ്സുകൾ
  8. നിഖിൽ ഹാജരാക്കിയത് സെമസ്റ്റർ കോഴ്സ് സർട്ടിഫിക്കറ്റല്ല, മൂന്ന് വർഷ കോഴ്സ് സർട്ടിഫിക്കറ്റ്
  9. നിഖിൽ തോമസ് ആറ് സെമസ്റ്ററിലും കേരള സർവകലാശാലയിൽ പരീക്ഷയെഴുതി
  10. ആറ് സെമസ്റ്ററിലും കേരള സർവകലാശാലയിൽ നിഖിൽ തോമസിന് ഇന്റേണൽ മാർക്കും ലഭിച്ചു
  11. നിഖിൽ തോമസ് ഹാജരാക്കിയത് കലിംഗയിൽ ഫസ്റ്റ് ക്ലാസ് മാർക്കോടെ ബിരുദം പാസായെന്ന സർട്ടിഫിക്കറ്റ്

Read More: ​​​​​​​വ്യാജ ഡിഗ്രി വിവാദം: നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ മുഴുവൻ പരിശോധിക്കാൻ നിർദ്ദേശം

കലിംഗ യുജിസി അംഗീകാരമുള്ള സ്റ്റേറ്റ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയാണെന്ന് കേരള സർവകലാശാല വിസി വ്യക്തമാക്കി. സർക്കാർ നിയന്ത്രണമുള്ള പ്രൈവറ്റ് യൂണിവേഴ്സിറ്റിയാണിത്. കായംകുളത്ത് നിന്ന് റായ്പൂരിലെ സർവകലാശാലയിലേക്ക് വിമാന സർവീസ് ഇല്ലെന്നും അതിനാൽ തന്നെ ഒരേ സമയത്ത് രണ്ട് റെഗുലർ കോഴ്സ് പഠിക്കാൻ കഴിയില്ലെന്നും വിസി പറയുന്നു. സർട്ടിഫിക്കറ്റ് വ്യാജമാണെങ്കിൽ എസ്എഫ്ഐ നേതാവിനെതിരെ പൊലീസ് കേസ് നൽകുമെന്നും സർട്ടിഫിക്കറ്റ് ഒറിജിനലാണെങ്കിൽ കലിംഗ സർവകലാശാലക്കെതിരെ യുജിസിക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

YouTube video player