കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് ടൗൺ ഹാളിൽ പൊതുപരിപാടിക്ക് എത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന് നേരെ പ്രതിഷേധം ഉണ്ടായത്. കേന്ദ്രമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

"

ഇല്ലാത്ത എൻ ആർ സി യുടെ പേരിലാണ് പ്രതിഷേധങ്ങൾ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. എൻ ആർ സി രാജ്യവ്യാപകമാക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിൽ യാതൊരു ചർച്ചയ്ക്കും തയ്യാറല്ലന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. അക്രമങ്ങൾ ഉണ്ടായതിനാലാണ് പൊലീസ് വെടിവെച്ചത്. രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നു എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു."

തുടര്‍ന്ന് വായിക്കാം: ഭരണ-പ്രതിപക്ഷ ഐക്യം കേരളത്തിന്‍റെ ദുരന്തം: കുമ്മനം രാജശേഖരന്‍...