പ്രസിഡൻ്റ് കെ അനുശ്രിയെ സെക്രട്ടറിയാക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടെങ്കിലും സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ അനുശ്രീ ഉൾപ്പെട്ടതിനാൽ സാധ്യത കുറവാണ്. 

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. പുതിയ സംസ്ഥാന ഭാരവാഹികളെ ഇന്ന് അറിയാം. അടിക്കടിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിഎം ആർഷോ മാറാനാണ് സാധ്യത. പ്രസിഡൻ്റ് കെ അനുശ്രിയെ സെക്രട്ടറിയാക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടെങ്കിലും സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ അനുശ്രീ ഉൾപ്പെട്ടതിനാൽ സാധ്യത കുറവാണ്. എസ്എഫ്ഐയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറി പിഎസ് സഞ്ജീവ്, ആലപ്പുഴ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് എന്നിവരെയാണ് സംസ്ഥാന നേതൃനിരയിലേക്ക് പരിഗണിക്കുന്നത്.

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; കുറിപ്പ് കണ്ടെത്തി,സഹോദരിയുടെ ജോലിയുമായി ബന്ധപ്പെട്ട വിഷയമെന്ന് സൂചന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം