പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം അതിൽപ്പെട്ടവരാണ് ഫ്രറ്റേണിറ്റിയിൽ ഉള്ളതെന്നും ഇത്തരം സംഘങ്ങളെയാണ് കെഎസ്‍യു സംരക്ഷിക്കുന്നതെന്നും ആർഷോ പറഞ്ഞു. 

കൊച്ചി: മഹാരാജാസ് കോളജിൽ നടന്നത് അതിക്രൂരമായ ആക്രമണമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ആർഷോ പറഞ്ഞു. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയത്. വലിയ പ്രകോപനമാണ് കുറച്ചു ദിവസമായി ക്യാമ്പസിൽ ഉണ്ടായത്. ആക്രമണത്തിനായി ഫ്രറ്റേണിറ്റി, കെ എസ് യു സഖ്യം പ്രവർത്തിക്കുന്നു എന്നും ആർഷോ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം അതിൽപ്പെട്ടവരാണ് ഫ്രറ്റേണിറ്റിയിൽ ഉള്ളതെന്നും ഇത്തരം സംഘങ്ങളെയാണ് കെഎസ്‍യു സംരക്ഷിക്കുന്നതെന്നും ആർഷോ പറഞ്ഞു. ആക്രമണത്തിനെതിരെ വിദ്യാർത്ഥി പ്രതിരോധം ഉണ്ടാകുമെന്നും മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആർഷോ വ്യക്തമാക്കി. ആയുധങ്ങളുമായി ക്യാമ്പസിൽ എത്തി ആക്രമണം നടത്തിയപ്പോഴാണ് തിരിച്ചടി ഉണ്ടായതെന്നും സ്വാഭാവികമായ പ്രതികരണമാണെന്നും ആർഷോ കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്