കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മിന്നും വിജയം. മുഴുവന്‍ സീറ്റും മികച്ച ഭൂരിപക്ഷത്തോടെ സ്വന്തമാക്കിയാണ് ഇത്തവണയും സര്‍വകലാശാല യൂണിയന്‍ എസ്എഫ്ഐ നേടിയെടുത്തത്. മോറാഴ സ്റ്റെംസ് കോളജ് ബിരുദ വിദ്യാര്‍ഥിനിയായ ടി കെ ശിശിരയാണ് ചെയര്‍പേഴ്സണനായി തെരഞ്ഞെടുക്കപ്പെട്ടത്.

ശിശിരയ്ക്ക് 75 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ അലന്‍ ജോ റെജിക്ക് 38 വോട്ടുകളാണ് നേടാനായത്. മുന്നാട് പീപ്പിള്‍സ് കോളജ് വിദ്യാര്‍ഥിയായ ടി കെ വിഷ്ണുരാജാണ് ജനറല്‍ സെക്രട്ടറി.

പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്ട്സ് കോളജിലെ പി ദര്‍ശനയാണ് ലേഡി വെെസ് ചെയര്‍പേഴ്സണ്‍. ഡോ പി കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസിലെ എം വി അനൂപ് വെെസ് ചെയര്‍മാനായപ്പോള്‍ ജോയിന്‍റ് സെക്രട്ടറിയായി പയ്യന്നൂര്‍ കോളജിലെ പ്രണവ് പ്രഭാകരനെയും തെരഞ്ഞെടുത്തു.