തിരുവനന്തപുരം: തിരുവനന്തപുരം എം ജി കോളേജില്‍ എസ്എഫ്ഐ പ്രവർത്തകനെ ഒരു സംഘം വിദ്യാർത്ഥികൾ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അക്രമിച്ചത് എബിവിപിക്കാരെന്ന് എസ്എഫ്ഐ പ്രവർത്തകര്‍ പരാതിപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് കോളേജിന് മുന്നിൽ നിന്ന വിദ്യാർത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വളഞ്ഞിട്ട് മർദ്ദിച്ചത്.

മര്‍ദ്ദനമേറ്റ ഒന്നാം വർഷ ബിഎസ്‍സി കെമിസ്ട്രി വിദ്യാര്‍ത്ഥി കൗശിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനെതിരെ എസ്എഫ്ഐ പ്രവർത്തകർ എംജി കോളേജിലേക്ക് മാർച്ച് നടത്തി. എം ജി കോളേജിലുള്ള എസ്എഫ്ഐ- എബിവിപി തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്നലെ എബിവിപിയുടെ പ്രതിഷേധ പരിപാടിയുണ്ടായിരുന്നു. അതിനുശേഷം എത്തിയ പ്രവര്‍ത്തകരാണ് വിദ്യാർത്ഥിയെ ആക്രമിച്ചതെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.

അക്രമണത്തിന്‍റെ ദൃശ്യങ്ങള്‍: