Asianet News MalayalamAsianet News Malayalam

ഷബ്നയുടെ ആത്മഹത്യ; പ്രായം പരി​ഗണിച്ച് ഭർതൃപിതാവിന് ജാമ്യം; ഭർത്താവിന്റേയും സഹോദരിയുടേയും ഹർജി തള്ളി

അതേ സമയം, ഭർതൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുൻകൂർ ജാമ്യം നൽകി. ഭർത്താവിന്റെ അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെയായിരുന്നു ഷബ്ന ആത്മഹത്യ ചെയ്തത്. 

Shabna's suicide; Bail to father-in-law bail Petition of husband and sister rejected fvv
Author
First Published Dec 15, 2023, 12:41 PM IST

കോഴിക്കോട്: ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയിൽ ഭർത്താവ് ഹബീബിന്റെയും സഹോദരിയുടേയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്റിലുള്ള ഭർതൃ മാതാവ് നബീസയുടേയും അമ്മാവൻ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളി. അതേ സമയം, ഭർതൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുൻകൂർ ജാമ്യം നൽകി. ഭർത്താവിന്റെ അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെയായിരുന്നു ഷബ്ന ആത്മഹത്യ ചെയ്തത്. 

ആയഞ്ചേരി സ്വദേശിയായ ഷബ്ന ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്‍റെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു പൊലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഷബ്നയെ ഹനീഫ മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തു. പക്ഷേ മറ്റു ബന്ധുക്കളെ പ്രതി ചേര്‍ക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. ഇതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഷബ്നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

ഷബ്‌നയുടെ ആത്മഹത്യയിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി നിര്‍ദേശിച്ചിരുന്നു.വിഷയത്തിൽ പൊലീസിനോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ഷബ്‌നയുടെ ഭർത്താവിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തണമെന്നും ഷബ്‌നയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട ബന്ധുക്കൾക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും സതീദേവി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഭർത്താവിനെയുൾപ്പെടെ കേസിൽ പ്രതിചേർത്തത്. 

കണ്ണില്ലാത്ത ക്രൂരത, 80 കാരിയെ മരുമകൾ മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios