പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചു.
പാലക്കാട്: മാസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ യൂത്ത് കോണ്‍ഗ്രസിന് പുതിയ നേതൃത്വം. സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെ പ്രഖ്യാപിച്ചു. എ-ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് എ ഗ്രൂപ്പ് പ്രതിനിധിയായി ഷാഫി പറമ്പലില്‍ യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക് എത്തുന്നത്.
നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ യൂത്ത് കോൺഗ്രസ് എറ്റെടുക്കുമെന്ന് പ്രഖ്യാപനത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ ഷാഫി പറമ്പില്‍ പറഞ്ഞു. ഫാസിസത്തെ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടും. കേന്ദ്രത്തിലെ വർഗീയ ഫാസിസത്തെയും കേരളത്തിലെ രാഷ്ട്രീയ ഫാസിസത്തെയും ഒരു പോലെ തങ്ങള്‍ എതിർക്കും. എംഎല്‍എ പദവിയോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വഹിക്കേണ്ടി വരുന്നത് തന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ആജീവനാന്തം സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
