Asianet News MalayalamAsianet News Malayalam

മതത്തിന്‍റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട: ഷാഫി പറമ്പില്‍

''വർഗീയതയുടെ പട്ടം ചാർത്തി കിട്ടുന്നത് രസകരമായ അനുഭവം അല്ല, വ്യാജ പോസ്റ്റ് തന്‍റെ തലയിൽ കെട്ടിവയ്ക്കാനുള്ള  ശ്രമമാണ്, ഇത് തരം താഴ് ന്ന നടപടിയാണ്''

shafi parambils response against the campaign which says that he is a non believer muslim
Author
First Published Apr 27, 2024, 12:45 PM IST | Last Updated Apr 27, 2024, 12:45 PM IST

കോഴിക്കോട്: തനിക്കെതിരെ ഉയര്‍ന്ന വര്‍ഗീയ ആരോപണത്തിന് മറുപടിയുമായി വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. തനിക്ക് മതത്തിന്‍റെ പ്ലസ് വേണ്ടെന്നും, കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജം, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട് തനിക്ക് വേണ്ടെന്നും ഷാഫി പറമ്പില്‍. 

കാഫിര്‍ എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കാൻ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്, അല്ലെങ്കില്‍ വ്യാജനിര്‍മിതികള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല, കാരണം വ്യാജ പോസ്റ്റിനെ എതിർ സ്ഥാനാർത്ഥി തള്ളി പറഞ്ഞില്ല, അവരത് മനപൂർവ്വം തനിക്കെതിരെ പ്രയോഗിച്ചു, വർഗീയതയുടെ പട്ടം ചാർത്തി കിട്ടുന്നത് രസകരമായ അനുഭവം അല്ല, വ്യാജ പോസ്റ്റ് തന്‍റെ തലയിൽ കെട്ടിവയ്ക്കാനുള്ള  ശ്രമമാണ്, ഇത് തരം താഴ് ന്ന നടപടിയാണ്, വടകരയിൽ ജയിക്കുമെന്ന് എൽഡിഎഫിനും ബോധ്യപ്പെട്ടുവെന്നും ഷാഫി പറമ്പില്‍.

വടകരയില്‍ വോട്ടിംഗ് നീണ്ടതില്‍ വരണാധികാരിക്ക് പരാതി നല്‍കിയെന്നും ഷാഫി അറിയിച്ചു. യുഡിഎഫിന് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് വോട്ടെടുപ്പ് വൈകിയതെന്നും ഷാഫി.

Also Read:- 'ബിജെപി നേതാവ് വീട്ടില്‍ വന്നത് ജയരാജൻ പാര്‍ട്ടിയെ അറിയിച്ചില്ല'; സിപിഎം കേന്ദ്ര നേതൃത്വവും ചര്‍ച്ച ചെയ്യും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios