എന്നാൽ കടപ്പുറത്തെ സമരപ്പന്തലില്‍ ഉദ്ഘാടന ദിവസം വളരെ കുറച്ച് പേരെ എത്തിയിരുന്നുള്ളൂ. വിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ മാത്രമാണ് ഇതിലുണ്ടായിരുന്നത്. വേദിയില്‍ സ്ത്രീയായി ആകെയുണ്ടായിരുന്നത് ജെഎന്‍യു വിദ്യാര്‍ത്ഥി ഡോളന്‍ സാമന്ത മാത്രമായിരുന്നു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ ഷഹീന്‍ ബാഗ് മാതൃകയിലുള്ള പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ്. കോഴിക്കോട് കടപ്പുറത്താണ് അനിശ്ചിതകാല സമരം തുടങ്ങിയത്. വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെയാണ് പ്രതിഷേധം.

ജാമിഅ മില്ലിയ സർവകലാശാലയിലെ പൊലീസ് നടപടിക്കെതിരെ നൂറ് കണക്കിന് അമ്മമാരും സ്ത്രീകളും പങ്കെടുക്കുന്ന സമരത്തിലൂടെയാണ് തെക്ക് കിഴക്കന്‍ ദില്ലിയിലെ ഷഹീന്‍ ബാഗ് ശ്രദ്ധ നേടിയത്. ഇവിടുത്തെ രാപ്പകല്‍ സമരത്തിന്‍റെ മാതൃകയിലാണ് മുസ്ലീം യൂത്ത് ലീഗിന്‍റെ കോഴിക്കോട്ടെ സമരം. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്ന ആവശ്യമാണ് കോഴിക്കോട് കടപ്പുറത്തെ ഷഹീന്‍ ബാഗ് സ്ക്വയറിൽ സമരക്കാർ ഉന്നയിക്കുന്നത്.

എന്നാൽ കടപ്പുറത്തെ സമരപ്പന്തലില്‍ ഉദ്ഘാടന ദിവസം വളരെ കുറച്ച് പേരെ എത്തിയിരുന്നുള്ളൂ. വിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ മാത്രമാണ് ഇതിലുണ്ടായിരുന്നത്. വേദിയില്‍ സ്ത്രീയായി ആകെയുണ്ടായിരുന്നത് ജെഎന്‍യു വിദ്യാര്‍ത്ഥി ഡോളന്‍ സാമന്ത മാത്രമായിരുന്നു. ഉദ്ഘാടന ദിവസമായതിനാലാണ് സ്ത്രീകളുടെ സാനിധ്യം കുറഞ്ഞതെന്നും അനിശ്ചിതകാല സമരമായതുകൊണ്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കുമെന്നുമാണ് യൂത്ത് ലീഗ് വിശദീകരണം.