മൂവാറ്റുപുഴ പെറ്റി തുക വെട്ടിപ്പ് കേസിൽ പ്രതി ശാന്തി കൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ. ഒളിവിൽ കഴിഞ്ഞ ഇടത്തുനിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കൊച്ചി: മൂവാറ്റുപുഴ പെറ്റി തുക വെട്ടിപ്പ് കേസിൽ പ്രതി ശാന്തി കൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ. ഒളിവിൽ കഴിഞ്ഞ ഇടത്തുനിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഹൈക്കോടതി മുൻ‌കൂർ ജാമ്യം തള്ളിയത്തോടെയാണ് ശാന്തി കൃഷ്ണനെ പൊലീസ് പിടികൂടിയത്. മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്താണ് ശാന്തികൃഷ്ണൻ 16 ലക്ഷത്തിലേറെ രൂപ വെട്ടിച്ചത്