Asianet News MalayalamAsianet News Malayalam

ഭരണവിരുദ്ധ വികാരം; തിരുവനന്തപുരത്ത് അടക്കം യുഡിഎഫ് അനുകൂല തരംഗമെന്ന് തരൂർ

കഴിവുള്ള നേതാക്കളുള്ളത് കൊണ്ട് തൻ്റെ സാന്നിധ്യം പ്രചരണത്തിന് ആവശ്യമായിരുന്നില്ലെന്നും ഓൺലൈനായി പ്രചരണ പരിപാടികൾ നടത്തിയിരുന്നുവെന്നും തരൂ‌ർ

shashi tharoor claims election climate is in favor of udf in Kerala
Author
Trivandrum, First Published Dec 8, 2020, 1:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലടയടിക്കുകയാണെന്ന് തിരുവനന്തപുരം എംപി ശശി തരൂ‌ർ. കഴിഞ്ഞ നാല് വ‌ർഷത്തെ ഭരണ വീഴ്ചകൾക്കെതിരെയായിരിക്കും ജനം വോട്ട് ചെയ്യുകയെന്ന് കോൺ​ഗ്രസ് നേതാവ് അവകാശപ്പെട്ടു. ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിലും യുഡിഎഫ് അനുകൂല ഘടകങ്ങൾ ഉണ്ടെന്നാണ് ശശി തരൂർ വിശ്വസിക്കുന്നത്. കഴിവുള്ള നേതാക്കളുള്ളത് കൊണ്ട് തൻ്റെ സാന്നിധ്യം പ്രചരണത്തിന് ആവശ്യമായിരുന്നില്ലെന്നും ഓൺലൈനായി പ്രചരണ പരിപാടികൾ നടത്തിയിരുന്നുവെന്നും തരൂ‌ർ മാധ്യമങ്ങളോട് പറഞ്ഞു.

കോട്ടൺഹിൽ സ്കൂളിൽ വച്ച് വോട്ട് രേഖപ്പെടുത്തിയത് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. 

Follow Us:
Download App:
  • android
  • ios