പ്രകൃതി സംരക്ഷണം എന്നത് പ്രകൃതിയോടുള്ള ഒരു ഔദാര്യമല്ല, മറിച്ച് നമ്മുടെ തന്നെ നിലനിൽപ്പിനായുള്ള ഒരു നിക്ഷേപമാണെന്ന സത്യം ഹൃദയസ്പർശിയായി ഓർമ്മിപ്പിക്കുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിലെ കെ. അരുൺ കുമാർ ഒരുക്കിയ ഈ മനോഹരമായ ഡോക്യുമെന്ററിയെന്ന് തരൂർ പറഞ്ഞു.
തിരുവനന്തപുരം: സുനാമിയെ തടുത്ത് നിര്‍ത്തിയ പിച്ചാവരത്തിന്‍റെ കഥ പറഞ്ഞ, കണ്ടലിനെ കൺകണ്ട ദൈവമായി കാണുന്ന മനുഷ്യരെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിലെ കെ. അരുൺ കുമാർ 'കടലോളം കാട്' എക്സിൽ പങ്കുവെച്ച് ശശി തരൂർ എംപി. 2004-ൽ തമിഴ്‌നാട് തീരത്ത് സുനാമി ആഞ്ഞടിച്ചപ്പോൾ, കടലിനും അതിനു പിന്നിലുള്ള ഗ്രാമങ്ങൾക്കുമിടയിൽ ഒരു ജീവനുള്ള മതിലായി പിച്ചാവരത്തെ കണ്ടൽക്കാടുകൾ നിലകൊണ്ടതിനെക്കുറിച്ചുള്ള 'കടലോളം കാട്' എന്ന ഫീച്ചർ സ്റ്റോറിയാണ് തരൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രകൃതി സംരക്ഷണം എന്നത് പ്രകൃതിയോടുള്ള ഒരു ഔദാര്യമല്ല, മറിച്ച് നമ്മുടെ തന്നെ നിലനിൽപ്പിനായുള്ള ഒരു നിക്ഷേപമാണെന്ന സത്യം ഹൃദയസ്പർശിയായി ഓർമ്മിപ്പിക്കുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിലെ കെ. അരുൺ കുമാർ ഒരുക്കിയ ഈ മനോഹരമായ ഡോക്യുമെന്ററിയെന്ന് തരൂർ പറഞ്ഞു.
രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം, തങ്ങളെ സംരക്ഷിച്ച ആ വനത്തോടുള്ള കടപ്പാട് അവിടുത്തെ ജനങ്ങൾ തിരികെ നൽകുന്നുണ്ടെന്നും, അവർ ആ വനത്തെ ഒരു "ജീവനുള്ള ദൈവമായി" കരുതി ആദരിക്കുകയും, ഗ്രാമീണ കണ്ടൽ സംരക്ഷണ സമിതികളിലൂടെ അതിനെ സംരക്ഷിക്കുകയും, തേനീച്ചവളർത്തൽ, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം എന്നിവയിലൂടെ സുസ്ഥിരമായ ഉപജീവനമാർഗ്ഗം കണ്ടെത്തുകയും ചെയ്യുന്നുവെന്ന് വീഡിയോ പങ്കുവെച്ച് തരൂർ എക്സിൽ കുറിച്ചു.

