സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.  

തിരുവനന്തപുരം: തന്‍റെ ഓഫീസില്‍ നായര്‍ സമുദായക്കാര്‍ മാത്രമാണെന്ന് പരാതി ഉയര്‍ന്നിരുന്നെന്ന് ശശി തരൂര്‍ എംപി. പിന്നാലെ മറ്റ് വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് നിയമിക്കുകയായിരുന്നെന്നും നിയമസഭ പുസ്തകോത്സവത്തിൽ തരൂര്‍ വെളിപ്പെടുത്തി. സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.