താന്‍ പാർട്ടിയെ ചതിച്ചിട്ടില്ല. വിയോജിപ്പുകളെ ഉൾക്കൊള്ളാൻ കോൺഗ്രസിന് കഴിയും. പക്ഷേ ബിജെപിക്കാകില്ലെന്നും തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോട്ടയം: വിയോജിപ്പ് രേഖപ്പെടുത്തിയാൽ വിമതനാകില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. വിമതനായി ചിത്രീകരിച്ചവർക്കുള്ള സന്ദേശമാണ് കോൺഗ്രസ് പ്രവർത്തക സമിതിയിലെ അംഗത്വമെന്നും ശശി തരൂർ പറഞ്ഞു. താന്‍ പാർട്ടിയെ ചതിച്ചിട്ടില്ല. വിയോജിപ്പുകളെ ഉൾക്കൊള്ളാൻ കോൺഗ്രസിന് കഴിയും. പക്ഷേ ബിജെപിക്കാകില്ലെന്നും തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യ മുന്നണിയിൽ മുഖത്തിനേക്കാൾ പ്രധാനം ജനങ്ങളുടെ വിഷയങ്ങൾക്കാണ്. പാർട്ടിയിൽ നിന്ന് പോയവരെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമം ഉണ്ടാകണമെന്നും ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ പി ജി സുരേഷ്കുമാറുമായുള്ള പ്രത്യേക അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു. ഒരിക്കൽ എതിർത്തവരാണ് ഇന്ന് സ്വീകരിക്കുന്നത്. പുതുപ്പള്ളിയിലും തിരുവനന്തപുരത്തും അത് കണ്ടു. കഴിഞ്ഞത് കഴിഞ്ഞു, ഇനി എല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകണമെന്നും ശശി തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
Also Read: പുതുപ്പള്ളിയിൽ കൊട്ടിക്കലാശം; പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങും, റോഡ് ഷോയുമായി സ്ഥാനാർത്ഥികൾ
പൂര്‍ണ അഭിമുഖം കാണാം
'വിയോജിപ്പ് രേഖപ്പെടുത്തിയാൽ വിമതനാകില്ല ' | Shashi Tharoor Interview
