ഷീസാൻ ഖാനുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞ് പതിനഞ്ചാം നാൾ ആണ് ഇരുവരും അഭിനയിക്കുന്ന സീരിയൽ സെറ്റിൽ വച്ച് ടൂണീഷ ആത്മഹത്യ ചെയ്യുന്നത്.

മുംബൈ: ആത്മഹത്യ ചെയ്ത സീരിയൽ നടി ടുണീഷ ശർമ്മയെ കാമുകൻ മതം മാറ്റാൻ ശ്രമിച്ചെന്ന ആരോപണവുമായി നടിയുടെ അമ്മ. കേസിൽ അറസ്റ്റിലായ നടൻ ഷീസാൻ ഖാൻ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചിരുന്നു. ഇയാൾ സീരിയൽ സെറ്റിൽ സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായും നടിയുടെ അമ്മ വനിത മാധ്യമങ്ങളോട് പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷീസാൻ ഖാനുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞ് പതിനഞ്ചാം നാൾ ആണ് ഇരുവരും അഭിനയിക്കുന്ന സീരിയൽ സെറ്റിൽ വച്ച് ടൂണീഷ ആത്മഹത്യ ചെയ്യുന്നത്. നടിയുടെ അമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി നടനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ന് പരാതിയിൽ പറ‌ഞ്ഞതിനെക്കാൾ കൂടുതൽ ആരോപണങ്ങളാണ് ടുണീഷയുടെ അമ്മ ഇന്ന് നടത്തിയത്. 

നടനുമായുള്ള ബന്ധം തുടങ്ങിയതിന് പിന്നാലെ മകളിൽ മാറ്റങ്ങൾ പ്രകടമായിരുന്നു. ഇസ്ലാം മതം അനുസരിച്ച് ജീവിക്കാനും ഹിജാബ് ധരിക്കാനും ഷീസാൻ നിർബന്ധിച്ചു. മറ്റൊരു യുവതിയുമായി ഷീസാന് ബന്ധമുണ്ടെന്ന് ടുണിഷ കണ്ടെത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഷീസാൻ മുഖത്തടിച്ചു. ആത്മഹത്യ ചെയ്യുന്ന അന്നും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും നടിയുടെ അമ്മ വനിത പറഞ്ഞു. ആരോപണം ഉന്നയിക്കപ്പെട്ട യുവതി ഇന്നലെ പൊലീസിന് മുന്നിൽ ഹാജരായിരുന്നു. ടുണീഷയുടേയും ഷീസാന്‍റെയും ഫോൺ ആപ്പിൾ കമ്പനി ജീവനക്കാരെത്തി ലോക്ക് തുറന്ന് നൽകിയിരുന്നു. ഇതിലെ ചാറ്റുകളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്