ബുര്‍ഖ നിരോധിച്ച നടപടിയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്‍റെ കുറിപ്പ് ശ്രദ്ധേയമാകുന്നത്. 

കോഴിക്കോട്: ശ്രീലങ്കയില്‍ മുസ്ലീം സ്ത്രീകള്‍ നിഖാബ് ധരിക്കുന്നത് വിലക്കിയ നടപടിയെ അനുകൂലിച്ച് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. അറയ്ക്കല്‍ രാജവംശം ഭരിച്ച ആയിഷ ബീവി മുഖം മറച്ചിട്ടില്ലെന്നും പിന്നെന്തിനാണ് ഇപ്പോഴത്തെ മുസ്ലീം സ്ത്രീകള്‍ നിഖാബ് ധരിക്കുന്നതെന്നും ചോദിച്ചായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്. തല മറയ്ക്കാത്ത ആയിഷ ബീവിയുടെ ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു. ബുര്‍ഖ നിരോധിച്ച നടപടിയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്‍റെ കുറിപ്പ് ശ്രദ്ധേയമാകുന്നത്. 

 ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

1921-31 കാലയളവിൽ അറക്കൽ രാജവംശം ഭരിച്ചിരുന്ന സുൽത്താൻ ആയിഷ ബീബി ആദി രാജയുടെ ഫോട്ടോ ആണിത്. തല മറച്ചിട്ടില്ല.

ഉദ്യോഗസ്ഥരോട്, പ്രജകളോട്, മത പണ്ഡിതരോട്, അന്യനാട്ടിലെ ഭരണാധികരികളോട് മുഖാമുഖം നോക്കി സംസാരിച്ച വേഷം.