സീ ബ്യൂ എന്ന സ്വകാര്യ ഷിപ്യാർഡിലാണ് തീപിടുത്തമുണ്ടായത്.ഷിപ്യാർഡിൽ അറ്റകുറ്റ പണിക്ക് എത്തിച്ച വിദേശ കപ്പലിനാണ് തീപിടിച്ചത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. കപ്പൽ യാർഡിൽ കിടക്കുന്നതിനാൽ തന്നെ വലിയൊരു ദുരന്തം ഒഴിവായി. ജീവനക്കാർ ചാടി രക്ഷപ്പെട്ടു
കാെച്ചി: എറണാകുളം വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ ബ്യൂ എന്ന സ്വകാര്യ ഷിപ്യാർഡിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഷിപ്യാർഡിൽ അറ്റകുറ്റ പണിക്ക് എത്തിച്ച വിദേശ കപ്പലിനാണ് തീപിടിച്ചത്. അടുത്തുള്ള മത്സ്യതൊഴിലാളികളാണ് കപ്പലിന്റെ മുകളിൽ നിന്നും തീ ഉയരുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ ഫയർഫോർസ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി.
തീ പടരാനുള്ള കാരണം വ്യക്തമല്ല. കപ്പൽ യാർഡിൽ കിടക്കുന്നതിനാൽ തന്നെ വലിയൊരു ദുരന്തം ഒഴിവായി. തീ പിടിക്കുന്ന സമയത്ത് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജീവനക്കാർ ചാടി രക്ഷപ്പെട്ടു. നിരവധി ബോട്ടുകളും ഷിപ്പുകളും അറ്റകുറ്റ പണിയ്ക്കെത്തുന്ന സ്വകാര്യ ഷിപ്യാർഡിലാണ് സംഭവം.


