Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപ്; യാത്രാ ദുരിതം രൂക്ഷം,ഏഴ് കപ്പൽ ഉണ്ടായിരുന്നിടത്ത് ഇന്ന് സർവീസ് നടത്തുന്നത് രണ്ട് കപ്പലുകൾ മാത്രം

വെളളിയാഴ്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് മുന്നിൽ പ്രതിഷേധം.തകരാറിലായ കപ്പലുകൾ സമയബന്ധിതമായി ശരിയാക്കുന്നില്ല.ലക്ഷദ്വീപ് ഭരണകൂടവും കൊച്ചിൻ ഷിപ്യാർഡും ഷിപ്പിംഗ് കോർപ്പറേഷനും തമ്മിൽ ഏകോപനമില്ലെന്നും ആക്ഷേപം

ship service to lakshadeep badly affected, only two out of 7 ships operating
Author
First Published Jun 20, 2022, 1:07 PM IST

കൊച്ചി; കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രാ ദുരിതം രൂക്ഷമായെന്ന് ആക്ഷേപം.ലക്ഷദ്വീപിലേക്ക് ഏഴ് കപ്പൽ ഉണ്ടായിരുന്നിടത്ത് ഇന്ന് സർവീസ് നടത്തുന്നത് രണ്ട് കപ്പലുകൾ മാത്രമെന്ന് എംപി മുഹമ്മദ് ഫൈസൽ കുറ്റപ്പെടുത്തി.വെളളിയാഴ്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.തകരാറിലായ കപ്പലുകൾ സമയബന്ധിതമായി ശരിയാക്കുന്നില്ല.ലക്ഷദ്വീപ് ഭരണകൂടവും കൊച്ചിൻ ഷിപ്യാർഡും ഷിപ്പിംഗ് കോർപ്പറേഷനും തമ്മിൽ ഏകോപനമില്ല.രോഗികൾക്ക് ഹെലികോപ്റ്ററിൽ പരിഗണന നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ചികിത്സ 16 മണിക്കൂർ വൈകി; ലക്ഷദ്വീപിൽ അപകടത്തിൽപ്പെട്ടയാൾക്ക് ഹെലികോപ്റ്ററിൽ ദാരുണാന്ത്യം

ലക്ഷദ്വീപിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റയാൾ ചികിത്സ വൈകിയത് മൂലം മരിച്ചതായി പരാതി. ചെത്തലത്ത് ദ്വീപ് സ്വദേശി അബ്ദുൾ ഖാദറാണ് മരിച്ചത്. ബുധനാഴ്ച(ജൂണ്‍ 10) രാത്രി പത്ത് മണിയോടെയാണ് അബ്ദുൾ ഖാദറും സുഹൃത്ത് ഇബ്രാഹിമും അപകടത്തിൽപ്പെട്ടത്. ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റെങ്കിലും ലക്ഷദ്വീപിൽ നിന്നും ഇരുവരേയും കൊച്ചിയിലേക്ക് കൊണ്ടു വന്നത് അപകടം നടന്ന് 16 മണിക്കൂർ കഴിഞ്ഞ്  ഉച്ചയോടെയാണ്.

ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് അബ്ദുൾ ഖാദർ മരണപ്പെട്ടത്. ഇബ്രാഹിമിനെ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഒരു മണിയോടെയാണ് അബ്ദുൾ ഖാദർ മരണപ്പെട്ടതെന്നാണ് വിവരം. ലക്ഷദ്വീപിലെ പുതിയ ഭരണകൂടം നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളെ തുടർന്ന് ദ്വീപ് നിവാസികൾക്ക് കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. പിന്നീട് ഈ വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചികിത്സ നൽകുന്നതിനുളള കൃത്യമായ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. 

സേവ് ലക്ഷദ്വീപ്'ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിൽ തുടർനടപടികൾക്ക് സ്റ്റേ

ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേരളാ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളുമാണ് സ്റ്റേ ചെയ്തത്. 

സേവ് ലക്ഷദ്വീപ്' സമരത്തിന്‍റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷൻ ചർച്ചയിൽ 'ബയോ വെപ്പൺ' പരാമർശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ സി അബ്ദുൾ ഖാദർ ഹാജി നൽകിയ പരാതിയിലാണ്  ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദ്വീപ് പൊലീസ് കേസെടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ നടത്തിയ പരാമർശമാണ് പരാതിക്ക് അടിസ്ഥാനം. 

Aisha Sulthana : 'എന്റെ നേരാണ് എന്റെ തൊഴിൽ'; '124(A)' പ്രഖ്യാപിച്ച് ഐഷ സുല്‍ത്താന

ഒരു ടെലിവിഷൻ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ നശിപ്പിക്കാൻ അയച്ച 'ബയോ വെപ്പൺ' ആണെന്നായിരുന്നു  ഐഷ സുൽത്താന പറഞ്ഞ‌ത്. എന്നാൽ പ്രസ്താവന പിൻവലിച്ച് പിന്നീട് അയ്ഷ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. ദ്വീപിൽ കൊവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ മൂലം വലിയ രീതിയിൽ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പൺ എന്ന പരാമർശം നടത്തിയതെന്നും, അത് ബോധപൂർവമായിരുന്നില്ലെന്നും അയ്ഷയുടെ അഭിഭാഷകൻ കോടതിയിൽ വാദിക്കുകയും ചെയ്തു. എന്നാൽ കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയ ഐഷ ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ പരാതിയിൽ ആരോപിക്കുന്നത്. 

Follow Us:
Download App:
  • android
  • ios