അതേസമയം ശിവശങ്കർ സമർപ്പിച്ച ജാമ്യഹർജിയിൽ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതി നാളെ വിധി വരും. സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്
കൊച്ചി: നയതന്ത്ര സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആറ് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാകും. എം ശിവശങ്കര്‍ അടക്കമുള്ള പ്രതികളെയാണ് ഹാജരാക്കുക. കസ്റ്റംസ് അന്വഷിക്കുന്ന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന അഡീഷണൽ സിജെഎം കോടതിയില്‍ പ്രതികളെ ഹാജരാക്കുന്നത്.
പ്രതികള്‍ക്കെല്ലാം കോടതി ഈ കേസില്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രതികൾ ഇത് വരെ ബോണ്ട് വ്യവസ്ഥകൾ പാലിച്ച് കൊണ്ട് ജാമ്യം എടുത്തിട്ടില്ല. എല്ലാവർക്കുമെതിരെ കോഫപോസ ചുമത്തിയ സാഹചര്യത്തിലാണിത്. ഇത് മൂലം റിമാൻഡ് കാലാവധി തീരുന്ന മുറക്ക് കോടതിയിൽ ഹാജരാാക്കണം. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളെ ഹാജരാകുക.
അതേസമയം ശിവശങ്കർ സമർപ്പിച്ച ജാമ്യഹർജിയിൽ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതി നാളെ വിധി പറയും. സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.
കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഇതിനോടകം ശിവശങ്കറിനെ ജാമ്യം ലഭിച്ചിട്ടുണ്ട്. ശിവശങ്കർ കള്ളപ്പണം സമ്പാദിച്ചതായി കണ്ടെത്താൻ പ്രോസിക്യൂഷന് കണ്ടെത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. എന്നാൽ ഡോളർ കടത്ത് കേസിൽ ഉൾപ്പെട്ടതിനാൽ ശിവശങ്കറിന് ജാമ്യം ലഭിച്ചില്ല. എന്നാൽ കഴിഞ്ഞ ദിവസം ശിവശങ്കറിൻ്റെ പുതിയ ജാമ്യഹർജിയിൽ കസ്റ്റംസ് കാര്യമായ എതിർപ്പ് ഉന്നയിച്ചില്ല. ഇതോടെയാണ് അദ്ദേഹത്തിന് ഡോളർ കേസിലും ജാമ്യം ലഭിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായത്.
